കോഴിക്കോട്: മിസോറമിലെ ക്രിസ്ത്യന്‍ ജനവിഭാഗങ്ങളിലെ നന്മയുടെ കാണാക്കാഴ്ചകളുമായി മിസോറം ഗവര്‍ണറും മലയാളിയും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ പി.എസ്. ശ്രീധരന് പിള്ളയുടെ പുസ്തകം.
സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതരീതികളും കത്തോലിക്കസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന വിദ്യാഭ്യാസ-സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ നന്മ കാഴ്ചകളുമാണ് ‘ജസ്റ്റിസ് ഫോര്‍ ഓള് പ്രജുഡിസ് ടു നൺ’ എന്ന പുസ്തകത്തിലൂടെ അദ്ദേഹം വിവരിക്കുന്നത്.
പുസ്തകം തിരുവനന്തപുരം രാജ്ഭവനില്‍ നാളെ ഉച്ചകഴിഞ്ഞ് 3.30-ന് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാൾ മാർ ജോര്‍ജ് ആലഞ്ചേരിക്ക് ആദ്യ പ്രതിനല്കി പ്രകാശനം ചെയ്യും.
കേരളത്തിലെയും മിസോറമിലെയും ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ സംഭാവന എത്രത്തോളമെന്ന് ചിത്രസഹിതം പുസ്തകത്തില്‍ പറയുന്നു. ഇതോടൊപ്പം ഇതര മതവിഭാഗങ്ങളെ ചേര്‍ത്തുവച്ചുകൊണ്ടുള്ള പഠനവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
മിസോറമിലെ വിദ്യാഭ്യാസ രംഗത്തെ ഉണര്‍വിനു കാരണം കത്തോലിക്കാസഭയുടേതുള്പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്ന് പുസ്തകത്തില്‍ സൂചിപ്പിക്കുന്നു.