കുറേ സിനിമകളിൽ കാവ്യാ മാധവനു ശബ്ദം നൽകിയിരുന്നു. സത്യം പറഞ്ഞാല്‍ അതെനിക്ക് വലിയ പാരയായി. വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ആ ചിത്രത്തില്‍ എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത് ഞാന്‍ തന്നെയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ മോശം കമന്റ് വന്നു.
കാവ്യക്ക് ഡബ്ബ് ചെയ്യുന്ന ആളെക്കൊണ്ട് എന്തിനാണ് ഇവർക്ക് ഡബ്ബ് ചെയ്യിച്ചത്. ഈ തള്ളയ്ക്ക് ഇങ്ങനെ ഒരു വോയിസ് വേണോ എന്നൊക്കെയായിരുന്നു ആളുകളുടെ കമന്റ്. അതിനുശേഷം വേറെ ഒരു മലയാളം പടത്തിലേക്ക് അഭിനയിക്കാന്‍ വിളിച്ചു.
അവർ ആദ്യം തന്നെ എന്നോട് പറഞ്ഞത് ഡബ്ബ് ചെയ്യാന്‍ വേറെ ആളെ വയ്ക്കുമെന്നാണ്. ഇത് കേട്ടതോടെ അയ്യോ അങ്ങനെ ചെയ്യരുത്. ഞാന്‍ എങ്ങനെയെങ്കിലും വോയിസ് മാറ്റി ചെയ്യാം എന്ന് പറഞ്ഞു. ഇത്രയധികം ആളുകള്‍ക്ക് ഡബ്ബ് ചെയ്തിട്ട് എനിക്ക് എന്റെ വോയിസ് കൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അതൊരു സങ്കടം അല്ലേ. -ശ്രീജ