sബംഗളൂരു: ദീര്‍ഘകാലം പരിക്കിന്റെ പിടിയിലായിരുന്ന ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പര്‍ പി.ആര്. ശ്രീജേഷ് തിരിച്ചുവരുന്നു. അടുത്ത വര്‍ഷത്തോടെ ഇന്ത്യന്‍ ടീമില്‍ ഇടം നേടുക എന്ന എന്ന ഉദ്ദേശ്യത്തോടെ ശ്രീജേഷ് പരിശീലനം ആരംഭിക്കുകയാണ്. അത്യാവശ്യം വ്യായാമങ്ങള്‍ തുടങ്ങിയ ശ്രീജേഷ് ഈയാഴ്ച അവസാനത്തോടെ പരിശീലനം തുടങ്ങും.
നാലു മാസം മുമ്പ് ചെയ്ത ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായിരുന്നു ശ്രീജേഷ്. പരിക്കില്‍നിന്നുള്ള തിരിച്ചുവരവ് തന്റെ രണ്ടാം ജന്മമാണെന്നാണ് ശ്രീജേഷ് വ്യക്തമാക്കിയത്. ഡിസംബറോടുകൂടി പൂര്‍ണരീതിയില്‍ കളിക്കാനാകുമെന്നും ജനുവരിയില്‍ തനിക്ക് ടീമിനൊപ്പം ചേരാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത മാസം തുടങ്ങുന്ന ലോക ഹോക്കി ലീഗില്‍ യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ദൗത്യമാണ് ഇപ്പോള്‍ ശ്രീജേഷിനുള്ളത്.