തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്റേത് കസ്റ്റഡിമരണമല്ലെന്ന് സിബിഐ. ശ്രീജിവ് ജീവനൊടുക്കിയതാണെന്നും തിരുവനന്തപുരം സിബിഐ കോടതിയിൽ സിബിഐ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ശ്രീജിവിന്റെ ആത്മഹത്യാകുറിപ്പും ശാസ്ത്രീയ തെളിവുകളും ചൂണ്ടിക്കാട്ടിയാണ് സിബിഐ റിപ്പോര്‍ട്ട് സമർപ്പിച്ചത്.
ശ്രീജിവിനെ കസ്റ്റഡിയിലെടുത്ത പോലീസുകാർക്കെതിരെ വകുപ്പ്തല നടപടിക്കും സിബിഐ ശിപാർശ ചെയ്തു. പ്രതിയെ ദേഹപരിശോധന നടത്താത്തതിനാണ് പോലീസുകാര്‍ക്കെതിരെ വകുപ്പ്തല നടപടിക്കു ശിപാര്‍ശ ചെയ്തിരിക്കുന്നത്.
അതേസമയം സിബിഐ അന്വേഷണം ഒത്തുകളിയാണെന്നാണ് ശ്രീജിവിന്റെ സഹോദരന് ശ്രീജിത്ത് ആരോപിച്ചു. ശ്രീജിവിന്റേത് കൊലപാതകമാണ്. കേസിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും ശ്രീജിത്ത് പറഞ്ഞു.
സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ വളരെ കാലമായി ശ്രീജിത്ത് സമയം നടത്തിവരിയാണ്. 2014 മേയ് 21നായിരുന്നു ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് മേയ് 19നാണ് ശ്രീജിവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.