കായംകുളം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കായംകുളം ഭഗവതിപ്പടി മേനാന്പള്ളി ശ്രീനിലയം വീട്ടിൽ മുരളീധരൻ നായരുടെ മകൻ ശ്രീജിത്ത് (25) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 .30 ഓടെ എരുവ ഒറ്റത്തെങ്ങിൽ ജംഗ്ഷന് സമീപമായിരുന്നു അപകടം.
എതിരെ വന്നബൈക്കുമായി ശ്രീജിത്ത് സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ കായംകുളം താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാർജയിൽ ജോലി ചെയ്തിരുന്ന ശ്രീജിത്ത് കഴിഞ്ഞയാഴ്ചയാണ് അവധിക്ക് നാട്ടിലെത്തിയത്. മാതാവ് രാധമ്മ സഹോദരങ്ങൾ മീര, ശ്രീകാന്ത്.