തിരുവനന്തപുരം: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിക്കാനിടയായ സംഭവം സിപിഎം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശ്രീജിത്തിനെ പ്രതിയാക്കാൻ സിപിഎം ബോധപൂർവം ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിക്ക് പോലീസിന്റെ നിയന്ത്രണം നടഷ്ടപ്പെട്ടു. ആലുവ റൂറൽ എസ്പി എ.വി. ജോർജിനെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റൂറൽ ടൈഗർ ഫോഴ്സ് ഉടൻ പിരിച്ചുവിടണമെന്നും ആർടിഎഫ് ഉണ്ടാക്കാൻ ആരാണ് എസ്പിയോഗ് ആവശ്യപ്പെട്ടതെന്നും ചെന്നിത്തല ചോദിച്ചു.
ശ്രീജിത്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടും ഡോക്ടർമാരുടെ മൊഴിയും പോലീസിന് എതിരാണ്. കേസിൽ ജൂഡീഷൽ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.