സോഷ്യല്‍ മീഡിയ വിജയിച്ചു! ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും; ഉറപ്പ് ലഭിച്ചതായി എംപിമാര്‍; സിബിഐ ഡയറക്ടറെ ഇന്നുതന്നെ കാണുമെന്നും എംപിമാര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ശ്രീജീവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എംപിമാരായ കെ.സി.വേണുഗോപാലും ശശി തരൂരും. ഇരുവരും ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങുമായി കൂടിക്കാഴ്ച നടത്തി. ജിതേന്ദ്രസിങ് സിബിഐ ഡയറക്ടറെ ഇന്നുതന്നെ കാണുമെന്നും എംപിമാർ അറിയിച്ചു..

സഹോദരന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരം 766ാം ദിവസത്തിലാണ്. ചർച്ചക്ക് തയാറാണെന്ന് സർക്കാർ അറിയിച്ചെങ്കിലും, മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച വേണമെന്ന നിലപാടിലാണ് സമരസമിതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് ഇന്ന് ഹൈക്കോടതിയെയും സമീപിക്കും.

Related posts