കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന എസ്പി എ.വി. ജോർജിനെ തിരിച്ചെടുത്തു. ഇന്റലിജൻസ് എസ്പിയായാണ് പുതിയ നിയമനം.
ശ്രീജിത്ത് കൊലക്കേസിൽ ജോർജിന് പങ്കില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തിരിച്ചെടുത്തത്. അദ്ദേഹത്തിനെതിരായ വകുപ്പുതല അന്വേഷണം തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
മേയ് 14നാണ് ജോർജിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ജോർജിന്റെ കീഴിൽ പ്രവർത്തിച്ച റൂറൽ ടൈഗർ ഫോഴ്സ് ആണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ ജോർജിന് വീഴ്ച പറ്റിയെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ.