കൊച്ചി: പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത് ലഭിച്ച സംഭവത്തിൽ വരാപ്പുഴ പോലീസ് കേസെടുത്തു. ശ്രീജിത്തിന്റെ സഹോദരൻ രഞ്ജിത്തിന്റെ പരാതിയിലാണ് കേസെടുത്തത്.
ആർടിഎഫ് ഉദ്യോഗസ്ഥർക്കെതിരായ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിക്കത്ത് ലഭിച്ചത്. പരാതി പിൻവലിച്ചില്ലെങ്കിൽ രഞ്ജിത്തിനും ശ്രീജിത്തിന്റെ ഗതിയുണ്ടാകുമെന്നായിരുന്നു ഭീഷണി.
തിരുവനന്തപുരം റൂറൽ എസ്പിയുടെ ഷാഡോ സ്ക്വാഡിന്റെ പേരിലാണ് കത്ത് ലഭിച്ചത്. മാധ്യമങ്ങളുടെ സഹായത്തോടെ കളിക്കാൻ നിൽക്കേണ്ടെന്നും കത്തിൽ പറഞ്ഞിരുന്നു.
നേരത്തെ ശ്രീജിത്തിന്റെ അമ്മ ശ്യാമളയ്ക്ക് ഭീഷണിക്കത്ത് ലഭിച്ചിരുന്നു. ആർടിഎഫ് ഉദ്യോസ്ഥർക്കെതിരായ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.