കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിക്കാനിടയായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിലുള്ള ലോംഗ് മാർച്ച് ആരംഭിച്ചു. വരാപ്പുഴയിൽനിന്നുമാണ് മാർച്ച് ആരംഭിച്ചിരിക്കുന്നത്. കൊച്ചി റേഞ്ച് ഐജിയുടെ ഓഫീസിലേക്കാണ് മാർച്ച്.
ശ്രീജിത്തിന്റെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം അനുവദിക്കണം. ശ്രീജിത്തിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. ഇന്ന് വൈകുന്നേരം മാർച്ച് ഐജി ഓഫീസിൽ എത്തുമെന്നാണ് റിപ്പോർട്ട്.