കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ മരിക്കാനിടയായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഏകദിന ഉപവാസം ആരംഭിച്ചു.
എറണാകുളം മറൈന്‍ ഡ്രൈവില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉപവാസം ഉദ്ഘാടനം ചെയ്തത്. ശ്രീജിത്ത് കേസ് സിബിഎക്ക് വിടണമെന്ന് ഉമ്മൻ ചാണ്ടിയും ആവശ്യപ്പെട്ടു.
ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകീട് സംസ്ഥാന വ്യാപകമായി പ്രകടനങ്ങള്‍ നടക്കും.