ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം; സിബിഐ അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. കേസിന്‍റെ അന്വേഷണം സിബിഐ പോലുള്ള ഏജൻസികളെ ഏൽപ്പിക്കണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ശ്രീജിത്തിന്‍റെ ഭാര്യ അഖില നൽകിയ ഹർജിയാണ് ഡി​​വി​​ഷ​​ൻ ബെ​​ഞ്ച് തള്ളിയത്.

അതേസമയം, കേസിന്‍റെ അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് സിബിഐ അഭിഭാഷകൻ ഹൈക്കോടതിയിൽ വ്യക്തമാക്കുകയും ചെയ്തു. നേ​​​ര​​​ത്തേ, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹ​​​ർ​​​ജി സിം​​​ഗി​​​ൾ​​​ബെ​​​ഞ്ചും ത​​​ള്ളി​​​യി​​​രു​​​ന്നു. ഇ​​തേ​​ത്തുട​​ർ​​ന്നാ​​ണ് ശ്രീജിത്തിന്‍റെ ഭാര്യ ഡി​​വി​​ഷ​​ൻ ബെ​​ഞ്ചി​​ൽ അ​​​പ്പീ​​​ൽ ന​​​ൽ​​​കി​​​യത്.

Related posts