കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ പോലീസ് ക്രൂരമായി മർദിച്ചുവെന്ന് സഹോദരൻ സജിത്. തന്നെയും ശ്രീജിത്തിനെയും മാറിമാറി പോലീസുകാർ മർദിച്ചു. വരാപ്പുഴ എസ്ഐയുടെ നേതൃത്വത്തിലായിരുന്നു മർദനമെന്നും സഹോദരൻ പറഞ്ഞു.
സ്റ്റേഷനു പുറത്തുവച്ച് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും ശ്രീജിത്തിനെ മർദിച്ചുവെന്നും സജിത്ത് പറഞ്ഞു. അതേസമയം ശ്രീജിത്തിന്റെ മരണം ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതം മൂലമെന്ന് പ്രാഥമിക നിഗമനം. കൈകാലുകൾ കൊണ്ടുള്ള മർദനത്തിലാണു ക്ഷതമേറ്റിട്ടുള്ളതെന്നു വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പറഞ്ഞത്.