തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്തിന്റേത് കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ലെന്ന് മുഖ്യന്ത്രി പിണറായി വിജയൻ. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എ.വി. ജോർജിന്റെ വീഴ്ചയെ കുറിച്ച് നിയമോപദേശം തേടിയത് സ്വാഭാവിക നടപടിയുടെ ഭാഗമായാണ്. കേസിൽ ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാൽ പ്രത്യേക അന്വേഷണ സംഘം തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശ്രീജിത്തിന്റെ കുടുംബം അന്വേഷണത്തിൽ തൃപ്തി അറിയിച്ചിട്ടുണ്ട്. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും അന്വേഷണത്തിൽ വീഴ്ചയുണ്ടെങ്കിൽ കോടതി പരിശോധിക്കട്ടെയെന്നും വി.ഡി. സതീശൻ എംഎൽഎയുടെ അടിയന്തരപ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.