കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പറവൂർ സിഐ ക്രിസ്റ്റിൻ സാം, വരാപ്പുഴ എസ്ഐ ദീപക് എന്നിവരെ ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്തേക്കും.
ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഇരുവർക്കും ഗുരുതര വീഴ്ച സംഭവിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.
ശ്രീജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിൽ സിഐക്ക് വീഴ്ച സംഭവിച്ചുവെന്നും പോലീസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നും അന്വേഷണസംഘം കണ്ടെത്തി. തെളിവുകളുടെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ കൂടുതൽ നടപടികളുണ്ടാകുമെന്നാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള ആർടിഎഫിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തിരുന്നു.