കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അമ്മ ശ്യാമളയുടെ ആരോപണങ്ങൾക്ക് പിന്നിൽ ആർഎസ്എസാണെന്ന് സിപിഎം നേതാവ് പ്രിയ ഭരതൻ.
ആർഎസ്എസുകാരാണ് ശ്യാമളയെ കൊണ്ട് ആരോപണങ്ങൾ ഉന്നയിക്കുന്നത്. വാസുദേവൻ മരിച്ച ദിവസം തന്റെ വീട്ടിൽ യോഗം ചേർന്നിരുന്നുവെന്നും പ്രിയ പറഞ്ഞു. പ്രതിഷേധ പരിപാടികളെ കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം ചേർന്നതെന്നും അവർ പറഞ്ഞു.
ശ്രീജിത്തിനെ സിപിഎം കുടുക്കിയതാണെന്ന് ശ്യാമള നേരത്തെ ആരോപിച്ചിരുന്നു. പ്രിയ ഭരതന്റെ നേതൃത്വത്തിലാണ് പ്രതിപട്ടിക തയാറാക്കിയതെന്നും പ്രിയ ഭരതന്റെ വീട്ടിൽ ഗൂഢാലോചന നടന്നതെന്നും ശ്യാമള ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രിയ ആരോപണങ്ങൾ നിഷേധിച്ചത്.