പെരിഞ്ചേരി: ചക്കാലക്കൽ ബാലസുന്ദരന്റെ മകൻ ശ്രീജിത്ത് റഷ്യക്കാരി ഐറീനയുടെ കഴുത്തിൽ താലികെട്ടി. ആനക്കല്ല് തൃത്താമരശേരി ശിവക്ഷേത്രത്തിൽ 10.05നായിരുന്നു ക്ഷേത്രാചാരത്തോടെയുള്ള വിവാഹചടങ്ങ്. ഇരുവരും റഷ്യയിലെ ഇന്ത്യൻ എംബസിയിൽ ഉദ്യോഗസ്ഥരാണ്.
ശ്രീജിത്ത് ഇന്ത്യൻ എംബസിയിൽ കൗണ്‍സിലറും ഐറീന ക്ലാർക്കുമാണ്. ഐറീനയുടെ അമ്മയും സഹോദരിമാരും എട്ടു സുഹൃത്തുക്കളും റഷ്യയിൽനിന്ന് വിവാഹചടങ്ങിനെത്തിയിരുന്നു.
താലികെട്ടിനുശേഷം ഒല്ലൂർ എടക്കുന്നി പാർവതി കല്യാണമണ്ഡപത്തിൽ നടന്ന വിരുന്നുസത്കാരചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു. ഈ മാസം 28ന് ഇവർ റഷ്യയിലേക്കു തിരിക്കും.