കുട്ടികള്‍ക്കു മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് അറസ്റ്റിലായ നടന് ശ്രീജിത്ത് രവിക്ക് സൈക്കോതെറാപ്പി ചികിത്സ നല്‍കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ വക്കീല്‍ കോടതിയെ അറിയിച്ചു.
നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിനിടെയാണ് വക്കീല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രതി മുന്‍പും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം തെറ്റായ സന്ദേശം നല്‍കുമെന്നും പോലീസ് കോടതിയെ അറിയിച്ചു.
ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷയില്‍ തൃശൂര്‍ സിജെഎം കോടതിയില്‍ വാദം പൂര്‍ത്തിയായി. ഇന്നു രാവിലെയാണ് ശ്രീജിത്ത് രവിയെ തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്.
കുട്ടികള്‍ നല്കിയ പരാതിയില്‍ പോലീസ് പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. തൃശൂരിലെ അയ്യന്തോള്‍ എസ്.എന്‍പാര്‍ക്കില്‍ വച്ച് ജൂലൈ നാലിന് വൈകിട്ടാണ് സംഭവുണ്ടായത്.
14, 9 വയസ്സുള്ള കുട്ടികള്‍ക്കു മുന്നിലായിരുന്നു നടന്റെ നഗ്നതാപ്രദര്‍ശനം. പാര്‍ക്കിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ആളെ പരിചയമുണ്ടെന്ന് കുട്ടികള്‍ പോലീസിനോട് പറഞ്ഞിരുന്നു. ഇയാളുടെ കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
സമാനമായ കേസില്‍ മുന്‍പ് പാലക്കാട്ട് നിന്നും ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. നടനെതിരേ വന്‍ജനരോഷമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.