സീരിയല്‍ ഷൂട്ടിംഗ് നേരത്തെ തിരുവനന്തപുരത്തായിരുന്നു. ഇപ്പോഴത് കൊച്ചിയിലേക്ക് മാറ്റിയതില്‍ സന്തോഷമുണ്ട്. ഞാന്‍ വീട്ടിലായതോടെ അര്‍ച്ചനയ്ക്ക് സമാധാനമില്ല.
കുക്കിംഗ് ഒക്കെ കൂടുതലാണ്. അല്ലെങ്കില്‍ 15 ദിവസം ഞാനില്ലാതെയായിരിക്കുമല്ലോ. അമ്മ എങ്ങനെയാണോ അതേ പോലെയാണ് അർച്ചന എനിക്ക്.
ഓരോ കാര്യങ്ങളും ചോദിക്കുമ്പോള്‍ എനിക്ക് അമ്മയെപ്പോലെ തന്നെയാണ് തോന്നാറുള്ളത്. എന്റെ അമ്മ എന്താണോ പറയുന്നത് അതേ മറുപടിയാണ് അർച്ചന പറയുന്നത്.
അര്‍ച്ചന അഭിനയിക്കുമോ എന്നറിയില്ല. ചിലരൊക്കെ അങ്ങനെ ചോദിച്ചിട്ടുണ്ട്. അങ്ങനെ ഓഫേഴ്സൊന്നും വന്നിട്ടില്ല. നീ അഭിനയിക്കാന്‍ പോയാല്‍ നിനക്ക് വില്ലത്തി വേഷം നന്നായി ചേരുമെന്നാണ് ശ്രീ എപ്പോഴും പറയാറുള്ളത്.
നായികയുടെയല്ല വില്ലത്തി ലുക്കാണ് നിനക്ക് എന്ന് പറയാറുണ്ട്. കല്യാണം കഴിച്ചാൽ ലൈഫ് ബോറടിക്കുമെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്.
എനിക്ക് പക്ഷെ അങ്ങനൊരു അനുഭവമില്ല. അർച്ചന ഒപ്പമില്ലെങ്കിലാണ് എനിക്ക് ലൈഫ് ബോറടിക്കുന്നത്. -ശ്രീജിത്ത് വിജയ്