കൊളംബോ: ദേശീയസർക്കാർ അധികാരത്തിലെത്തിയെങ്കിലും ശ്രീലങ്കയിൽ പ്രതിപക്ഷ പ്രക്ഷോഭം തുടരുന്നു.
തിങ്കളാഴ്ച അർധരാത്രിയിലും പതിനായിരങ്ങളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ജനക്കൂട്ടം എംപിമാരുടെയും മുൻ മന്ത്രിമാരുടെയും സ്ഥാപനങ്ങൾ വളഞ്ഞു.
മുൻമന്ത്രി റോഷൻ രണസിംഗയുടെ വീട് ജനം അടിച്ചുതകർത്തു. മറ്റൊരു മുൻമന്ത്രി ജെമിനി ലകൂഗെയുടെ വീട്ടുവളപ്പിൽ തീയിട്ടു. അർധരാത്രിയിൽ പലയിടത്തും പോലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി.
അതേസമയം, ഇടക്കാല സർക്കാർ രൂപികരിക്കാനുള്ള പ്രസിഡന്റ് ഗോട്ടബയ രജപക്സെയുടെ ക്ഷണം പല പ്രതിപക്ഷ പാർട്ടികളും നിരസിച്ചു.
പ്രസിഡന്റ് രാജിവയ്ക്കാതെ ചർച്ചയില്ലെന്ന് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ വ്യക്താക്കി.