വലിയൊരു സിനിമയില്‍ നിന്ന് സീരിയല്‍ നടിയാണെന്ന കാരണത്താല്‍ ഒഴിവാക്കി; അവഗണനയില്‍ മനംനൊന്ത് മിനിസ്ക്രീനിലെ പ്രിയതാരം

sreekala600സീരിയല്‍ നടിയാണെന്നു പറഞ്ഞ് തന്നെ ഒരു വലിയ സിനിമയിലെ പ്രധാനപ്പെട്ട റോളില്‍ നിന്നും ഒഴിവാക്കിയെന്ന് പ്രശസ്ത ടെലിവിഷന്‍ താരം ശ്രീകല ശശിധരന്‍. ആ സംഭവം തന്നെ ഏറെ വിഷമിപ്പിച്ചെന്നും ശ്രീകല പറയുന്നു. സീരിയലായാലും സിനിമയായാലും അഭിനയം മാത്രമാണ് നോക്കേണ്ടതെന്നും നടി പറഞ്ഞു.

സന്തോഷ് ശിവന്‍ സംവിധാനം നിര്‍വഹിച്ച ഉറുമിയിലെ വേഷം തന്റെ ജീവിതത്തില്‍ മറക്കാനാകാത്തതാണെന്നും ശ്രീകല പറഞ്ഞു. ചെറിയ റോള്‍ ആയിരുന്നെങ്കിലും ആദ്യ ഷോട്ട് എടുത്ത ശേഷം സന്തോഷ് ശിവന്‍ അഭിനന്ദിച്ചത് ആത്മവിശ്വാസം നല്‍കി. സിനിമ എന്നും മനസില്‍ സൂക്ഷിക്കുന്നുണ്ടെന്നും നടി പറയുന്നു. വിവാഹശേഷം സീരിയലില്‍ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുകയാണ്. രാത്രിമഴ എന്ന സീരിയലിലാണ് ശ്രീകല ഇപ്പോള്‍ അഭിനയിക്കുന്നത്.

Related posts