പന്തളം: കണ്മുന്നിൽ ഭാര്യ ശ്രീകല മരണത്തിലേക്ക് വീഴുന്ന നടുക്കുന്ന കാഴ്ച കണ്ട ആഘാതത്തിലാണ് കുളനട മാന്തുക സരസ്വതി ഭവനിൽ സജയകുമാർ. ഇന്നലെ രാവിലെ 11ഓടെയാണ് പന്തളം ചിത്രാ ആശുപത്രിയിൽ ഞെട്ടിക്കുന്ന സംഭവമുണ്ട ായത്. മകൻ മാധവിനെ ശിശുരോഗ വിദഗ്ധനെ കാണിക്കാനായി എത്തിയതായിരുന്നു മൂവരും.
പൊടുന്നനെ മൂന്നാം നിലയിലേക്ക് ചാടിക്കയറിയ ഭാര്യ ശ്രീകലയെ രക്ഷിക്കാൻ പിന്നാലെ ഓടിയെങ്കിലും കൈവരി മറികടന്ന് താഴേയ്ക്ക് ചാടിയത് ഞൊടിയിടയിലാണ്. തടയാൻ ശ്രമിച്ചെങ്കിലും ശ്രീകല ധരിച്ചിരുന്ന ചുരിദാറിന്റെ ഷാൾ മാത്രം കയ്യിൽ കുരുങ്ങി. സജയകുമാർ തിരികെയെത്തി മകൻ മാധവിനെ മടിയിലിരുത്തി തേങ്ങുന്ന കാഴ്ച, കണ്ട ു നിന്നവർക്കും വേദനയായി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീകല തൽക്ഷണം മരിച്ചു.
ഇവർക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി സജയകുമാർ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. പത്തനംതിട്ട പിഎസ് സി ഓഫീസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായിരുന്നു. മൃതദേഹം അടൂർ ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. നാളെ രാവിലെ പത്തിന് മാന്തുകയിലെ ഭർതൃവസതിയിൽ സംസ്കാരം നടത്തും.