പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ലോക സൂപ്പര്‍സീരീസ് ബാഡ്മിന്റൺ പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യൻ താരങ്ങളുടെ സെമി പോരാട്ടം. സെമിയിൽ കിഡംബി ശ്രീകാന്ത് ഇന്ത്യയുടെ തന്നെ എച്ച്.എസ്.പ്രണോയിയെ നേരിടും. വനിത സിംഗിൾസിൽ ഇന്ത്യയുടെ പി.വി.സിന്ധുവും സെമിയിൽ കടന്നിട്ടുണ്ട്.
ദക്ഷിണ കൊറിയയുടെ ജിയോൺ ഹയോക് ജിന്നിനെ തോൽപിച്ചാണ് പ്രണോയി അവസാന നാലിൽ ഇടം പിടിച്ചത്. സ്കോർ: 21-16, 21-16. നാലാം സീഡ് ചൈനയുടെ ഷി യുകിയെ 8-21, 21-19, 21-9 സ്കോറിന് പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് സെമിയിൽ എത്തിയത്.
നേരത്തെ, ചൈനയുടെ ചെൻ യുഫിയെ പരാജയപ്പെടുത്തിയാണ് സിന്ധു സെമിയിൽ പ്രവേശിച്ചത്. സ്കോർ: 21-14, 21-14. സിന്ധു ആദ്യമാണ് ഫ്രഞ്ച് ഓപ്പണിൽ രണ്ടാം റൗണ്ട് കടക്കുന്നത്.