റൂപ് മര്‍ഡോക്കിന്റെ കീഴിലുള്ള ഏഷ്യാനെറ്റിനെതിരേ ആഞ്ഞടിച്ച് ഫ്‌ളവേഴ്‌സ് ചീഫ് ശ്രീകണ്ഠന്‍നായര്‍ രംഗത്ത്. ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ഫ്‌ളവേഴ്‌സിനെ മികച്ച ചാനലാക്കി ഒരുക്കിയെടുത്ത അദേഹത്തിന്റെ പ്രതികരണം. നിങ്ങള്‍ക്കറിയാം ഫ്‌ളവേഴ്സ് ടിവി ചാനല്‍ ഞാന്‍ നടത്തുന്നത് ഒരു ഒറ്റയാള്‍ പോരാട്ടമാണെന്ന് എനിക്ക് പറയേണ്ടി വരും. എന്നെ സ്നേഹിക്കുന്ന എന്നോട് വാത്സല്യം കാണിക്കുന്ന ഒരു കൂട്ടം പ്രൊമോട്ടേഴ്സ് എന്റെ പിന്നിലുണ്ട്. പക്ഷെ റൂബര്‍ക്ക് മര്‍ഡോക്ക് പോലെ ഇന്ത്യയില്‍ 16000 കോടി രൂപ ടെലിവിഷന്‍ കാണുന്നതിന് പിരിച്ചെടുക്കുന്ന വിദേശ കുത്തക സ്ഥാപനങ്ങളോടാണ് ഞാന്‍ ഇപ്പോള്‍ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നത്.
എന്റെ ജീവിതം മുഴുവന്‍ അങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്. ദാമ്പത്യം ഒക്കെ കൈവിട്ടു പോയി. ഭാര്യ ഡൈവോഴ്സ് ചെയ്യാത്തത് അവളുടെ മഹാമനസ്‌കത. പക്ഷെ എനിക്ക് ഒരുറപ്പുണ്ട്. നമ്മുടെ ചങ്കിന് ഉറപ്പുണ്ടെങ്കില്‍ വൃത്തികെട്ട മാധ്യമ സ്ഥാപനങ്ങളെ നിലയ്ക്കു നിര്‍ത്താന്‍ ഇന്നല്ലെങ്കില്‍ നാളെ നമുക്ക് കഴിയും.
ഇവിയെക്കോഗേ അവരുടെയൊക്കെ തോളില്‍ കൈയിടാന്‍ ഞാന്‍ തയ്യാറാണ്. കാരണമെന്താണ് ചോദിച്ചാല്‍ മാധ്യമം ഒരു ചൂഷണ ഉപാധിയാക്കുന്ന സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടില്‍ വളരെയധികം കൂടി വരുകയാണ്. അവരോട് ഒറ്റയ്ക്ക് യുദ്ധം ചെയ്യാന്‍ ഞാന്‍ ഒറ്റയ്ക്ക് ഹിമാലയത്തില്‍ ഇരിക്കാന്‍ പോകുന്നുമില്ല. ഇങ്ങനെയുള്ള സ്ഥാപനങ്ങളോട് അണിചേരുമ്പോള്‍ ഒരു പക്ഷേ ഇത്തരം നെറികെട്ട സ്ഥാപനങ്ങളെ ഈ നിയമത്തിനു മുമ്പില്‍ നിര്‍ത്താന്‍ എനിക്ക് ആവുകയാണെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി- അദേഹം പറയുന്നു.