മാഹി: മലയാളം അറിയാത്തവരുടെ എണ്ണം കൂടിവരികയാണെന്ന് ദീപികയുടെ മാധ്യമ ശ്രേഷ്ഠ പുരസ്കാരം നേടിയ ആർ. ശ്രീകണ്ഠൻ നായർ. മലയാളം ഇംഗ്ലീഷിലെഴുതി വായിക്കാൻ ശ്രമിക്കുന്ന യുവതലമുറയായിരിക്കും ഇനി വരുന്ന കാലഘട്ടത്തിൽ കാണാൻ സാധിക്കുന്നത്.
വൈദ്യുതി ക്ഷാമം ഉണ്ടെന്നു വരുത്തിത്തീർക്കാൻ ആതിരപ്പള്ളി അടക്കമുള്ള പാരിസ്ഥിതിക മേഖലകളെ തകർക്കുകയാണ് ഒരുവിഭാഗം ചെയ്യുന്നത്.എന്നാൽ സൗരോർജത്തിന്റെ അനന്ത സാധ്യതകൾ കേരളം തിരിച്ചറിയുന്നില്ല. സൗരോർജമെന്നാൽ സരിതോർജമെന്നാണ് കേരളത്തിലെ ആളുകളുടെയും രാഷ്ട്രീയക്കാരുടെയും നിലപാട്.
മൂന്നുനേരം കുളിക്കുന്ന മലയാളികൾ തൂറാനും തുപ്പാനും വഴിയരിക് ഉപയോഗിക്കുന്നത് കൂടിവരികയാണ്. കുട്ടികളെ തുറന്നുവിടാൻ മാതാപിതാക്കൾ തയാറാവണം. സോഷ്യൽമീഡിയ ദുരുപയോഗം ചെയ്യുന്നത് കുട്ടികളിൽ ഏറിവരികയാണ്. ഇതിനെതിരേ ജാഗ്രത പുലർത്താൻ മാതാപിതാക്കൾ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.