ന്യൂഡൽഹി: ഇന്ത്യൻ ബാഡ്മിന്റൺ താരം കിഡംബി ശ്രീകാന്തിനു തലവേദനയായി പരിക്ക്. കാല്മുട്ടിനുള്ള പരിക്കിനെ തുടർന്നു ചൈന ഓപ്പൺ ടൂർണമെന്റിൽനിന്നും കൊറിയ ഓപ്പൺ ടൂർണമെന്റിൽനിന്നും താരം പിന്മാറി.ട്വിറ്ററിലൂടെയാണ് ശ്രീകാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. 2019ൽ കാര്യമായ പ്രകടനം താരത്തില്‍ നിന്ന് ഇതുവരെയുണ്ടായിട്ടില്ല. പല ടൂർണമെന്റുകളിലും ആദ്യ റൗണ്ടില്‍ തന്നെ ശ്രീകാന്ത് പുറത്തായിരുന്നു.
പരിക്ക്; ചൈന, കൊറിയ ഓപ്പൺ ടൂർണമെന്റിൽനിന്നു ശ്രീകാന്ത് പിൻമാറി
