ന്യൂഡല്‍ഹി: ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്തിന് ചൈനീസ് സ്പോര്‍ട്സ് ബ്രാന്‍ഡ് ലി നിംഗുമായി 35 കോടി രൂപയുടെ കരാര്‍. നാലു വര്‍ഷത്തെ കരാറിലാണ് ഇന്ത്യന്‍ താരം ഒപ്പുവച്ചിരിക്കുന്നത്. ആറു സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടങ്ങള്‍ നേടിയ ഏക ഇന്ത്യക്കാരനാണ് ശ്രീകാന്ത്. നാലു വര്‍ഷത്തേക്ക് മുന്‍ ഒന്നാം നമ്പര്‍ താരത്തിന്റെ സ്പോണ്‍സര്‍ഷിപ്പും ഉപകരണങ്ങള്‍ നല്കുന്ന ചുമതലയും ലി നിംഗിനാകും.
ചൈന, ഇന്തോനേഷ്യ, സിംഗപ്പുര്‍, ഓസ്ട്രേലിയ ടീമുകളെ സഹായിക്കുന്നവരില്‍ ഒരു കമ്പനിയാണു ലി നിംഗ്. 2018 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക സ്പോണ്‍സര്‍മാരും ഇവരായിരുന്നു. 2020 ടോക്കിയോ ഒളിമ്പിക്സ് വരെ ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക വസ്ത്രനിര്മാതാക്കളും ലി നിംഗ് ആണ്.