നാൻജിങ്: ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ കെ. ശ്രീകാന്ത് മൂന്നാം റൗണ്ടിൽ. സ്പെയിന്റെ പാബ്ലോ അബിയാനെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം അനായാസം നേടിയ ശ്രീകാന്തിന് രണ്ടാം ഗെയിമിൽ കാലിടറിയിരുന്നു. മൂന്നാം ഗെയിമിൽ പാബ്ലോയെ 21-14 പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് മൂന്നാം റൗണ്ട് ഉറപ്പിച്ചത്. ലോക അഞ്ചാം നന്പറായ ഇന്ത്യൻ താരത്തിന്റെ ജയം 21-15, 12-21, 21-14 എന്ന സ്കോറിനായിരുന്നു.
മൂന്നാം റൗണ്ടിൽ മലേഷ്യയുടെ ഡാരണ്‍ ലിയുവിനെയാണ് ശ്രീകാന്ത് നേരിടുന്നത്. ആദ്യ റൗണ്ടിൽ ശ്രീകാന്ത് അയർലൻഡിന്റെ നാത് എൻഗൂയിനെ നേരിട്ടുള്ള ഗെയിമുകൾക്കു കീഴടക്കിയാണ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്.