ന്യൂഡൽഹി: ഇന്ത്യൻ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് തോൽവി. ഡെന്മാര്ക്കിന്റെ വിക്ടര്‍ അക്സല്സണിനോടാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. സ്കോർ: 21-7, 22-20
അക്സല്സണലിന്റെ രണ്ടാമത്തെ ഇന്ത്യ ഓപ്പണ്‍ കിരീടമാണ്. ഒന്നര വര്‍ഷത്തിനുശേഷമാണ് ശ്രീകാന്ത് ഒരു ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്. സെമിയിൽ ചൈനയുടെ ഹ്വാങ് യുസിയാങിനെ കീഴടക്കിയാണ് മൂന്നാം സീഡായ ശ്രീകാന്ത് ഫൈനലിൽ എത്തിയത്.