ഭാ​ര്യ ഗ​ർ​ഭി​ണി​യാ​യ സ​മ​യ​ത്ത് പോലും സി​നി​മാ​ക്കാ​ര​നാ​യ​തി​നാ​ൽ വാ​ട​ക​യ്ക്കൊ​രു വീ​ട് കി​ട്ടി​യി​ല്ല; ശ്രീ​കാ​ന്ത്

സി​നി​മാ​ക്കാ​ര​നാ​യ​തി​നാ​ൽ എ​നി​ക്കൊ​രു വാ​ട​ക വീ​ട് കി​ട്ടാ​തി​രു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രു വീ​ട് എ​നി​ക്ക് വാ​ട​ക​യ്ക്ക് കൊ​ടു​ക്കാ​നു​ണ്ടെ​ങ്കി​ൽ സി​നി​മാ​ക്കാ​ര​ന് കൊ​ടു​ക്കും.

കാ​ര​ണം എ​ന്‍റെ ഭാ​ര്യ ഗ​ർ​ഭി​ണി​യാ​യ സ​മ​യ​ത്ത് വീ​ട്ടി​ൽനി​ന്നു ആ​ശു​പ​ത്രി​യി​ലേ​ക്ക് ദൂ​രം കൂ​ടു​ത​ലാ​ണ്. അ​ടു​ത്ത് എ​വി​ടെ​ങ്കി​ലും വാ​ട​ക​യ്ക്ക് വീ​ട് നോ​ക്കാ​മെ​ന്ന് ക​രു​തി.

ഒ​രു വീ​ട് നി​ശ്ച​യി​ച്ചു. വീ​ട് കാ​ണാ​ൻ പോ​യ​പ്പോ​ൾ സി​നി​മാ​ക്കാ​ര​ന് കൊ​ടു​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞു. എ​നി​ക്ക് ഷോ​ക്കാ​യി. എ​ല്ലാ ഫ​ങ്ഷ​നും സി​നി​മാ​ക്കാ​ർ വേ​ണം. സെ​ൽ​ഫി എ​ടു​ക്കാ​നും സി​നി​മാ​ക്കാ​ർ വേ​ണം. എ​ന്നാ​ൽ സി​നി​മാ​ക്കാ​ർ​ക്ക് വീ​ട് വാ​ട​ക​യ്ക്ക് കൊ​ടു​ക്കി​ല്ല. ര​ണ്ട് വ​ർ​ഷ​ത്തെ വാ​ട​ക മൊ​ത്ത​മാ​യി ത​രാ​മെ​ന്ന് പ​റ​ഞ്ഞു.

എ​ന്നാ​ൽ വീ​ട് ത​ന്നി​ല്ല. സി​നി​മാ​ക്കാ​ർ, വ​ക്കീ​ൽ, രാ​ഷ്ട്രീ​യ​ക്കാ​ർ എ​ന്നി​വ​ർ​ക്ക് വാ​ട​ക​യ്ക്ക് വീ​ട് ന​ൽ​കാ​ൻ മ​ടി​ക്കു​ന്ന പ്ര​വ​ണ​ത​യു​ണ്ട്. സി​നി​മാ​ക്കാ​രാ​കു​മ്പോ​ൾ വീ​ട്ടി​ൽ പാ​ർ​ട്ടി​യു​ണ്ടാ​വും, വീ​ട് ന​ന്നാ​യി നോ​ക്കി​ല്ല എ​ന്ന് പ​റ​യും. അ​ത് തെ​റ്റാ​യ ധാ​ര​ണ​യാ​ണെന്ന് ശ്രീ​കാ​ന്ത്​ പറഞ്ഞു.

Related posts

Leave a Comment