സ്വന്തം ലേഖകൻ
തൃശൂർ: കോലക്കുഴൽപാട്ടും പീലിത്തിരുമുടിയുമായി ഉണ്ണിക്കണ്ണന്മാരും നറുവെണ്ണയുമായി പിന്നാലെ ഗോപികമാരും നാടും നഗരവും കീഴടക്കാൻ ഇന്നലെയെത്തിയി
ല്ല. ഇന്നലെ നഗരവീഥികൾ അന്പാടിയായില്ല. കോവിഡ് മഹാമാരി തട്ടിയെടുത്ത ആഘോഷക്കാഴ്ചകളിലേക്ക് അഷ്ടമിരോഹിണിയോടനുബന്ധിച്ചുള്ള ശോഭായാത്രയും ചേർത്തുവെയ്ക്കപ്പെട്ടു.
ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ വർഷങ്ങളായി നടത്തിവരുന്ന ശോഭായാത്ര ഇത്തവണ നടത്താൻ സാധിച്ചില്ലെങ്കിലും അഷ്ടമിരോഹിണി ആഘോഷങ്ങൾ വീടുകളിൽ നടത്തി. ഗോകുലം വിട്ടിറങ്ങാതെ തന്നെ കൃഷ്ണനും രാധയും ഗോപികമാരും ആഘോഷങ്ങളിൽ ലയിച്ചു.
വീടുകളിൽ കൃഷ്ണപൂക്കളം ഒരുക്കിയും ഉച്ചയ്ക്ക് അമ്മമാർ മക്കളെ വെണ്ണ കൊടുത്ത് ഉൗട്ടിയും വൈകീട്ട് വീടുകളിലൊരുക്കിയ കൃഷ്ണകുടീരത്തിൽ ദീപങ്ങൾ തെളിയിച്ച് കൃഷ്ണഗീതം ചൊല്ലിയും ആഘോഷങ്ങൾ നടത്തി.
കുട്ടികളെ വീടുകളിൽ കൃഷ്ണവേഷത്തിൽ അണിയിച്ചൊരുക്കി നിർത്തിയിരുന്നു. സന്ധ്യയ്ക്കു വീടുകളിൽ കൃഷ്ണാഷ്ട്മി ദീപക്കാഴ്ചയുമൊരുക്കി.