തൃശൂർ: കല്യാണ് ജ്വല്ലേഴ്സിനെതിരേ വ്യാജതെളിവുണ്ടാക്കി യൂ ട്യൂബിൽ അപകീർത്തികരമായ വീഡിയോ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോൻ അടക്കം മൂന്നു പേർക്കെതിരേ കേസ്. തെഹൽക്ക മുൻ മാനേജിംഗ് എഡിറ്റർ എറണാകുളം പൊന്നുരുന്നി സ്വദേശി മാത്യു സാമുവേൽ, റെഡ് പിക്സ് 24 x7 എന്ന യൂട്യൂബ് ചാനൽ എന്നിവർക്കെതിരേയാണ് കേസ്.
കല്യാണിന്റെ പരസ്യങ്ങൾ ചെയ്തിരുന്ന ശ്രീകുമാർ മേനോന് പിന്നീട് പരസ്യക്കരാർ നൽകിയില്ല. ഇതിന്റെ വിരോധംമൂലം അപകീർത്തി വീഡിയോ പ്രചരിപ്പിച്ചതെന്നാണ് പരാതി. കല്യാണ് ജ്വല്ലേഴ്സ് ചീഫ് ജനറൽ മാനേജർ കെ.ടി. ഷൈജുവാണ് തൃശൂർ വെസ്റ്റ് പോലീസിൽ പരാതി നൽകിയത്.