തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാർട്ടികൾ തിരുത്താൻ തയാറാകണമെന്ന് ഗാനരചയിതാവ് ശ്രീകുമാരൻതന്പി. തിരുത്തിയില്ലെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടികൾ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ശതാഭിഷേകത്തോടനുബന്ധിച്ച് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണകക്ഷിയാണെന്ന് കരുതി അധികാരം കൈയിലെടുക്കരുത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനോട് പറയാൻ തനിക്ക് മടിയില്ല. ഭയമുള്ളതുകൊണ്ടാണ് ഇടത് ചായ്വുള്ള എഴുത്തുകാർ പ്രതികരിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.