കൊച്ചി: തനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ നടി മഞ്ജു വാര്യറിന് മറുപടിയുമായി സംവിധായകൻ ശ്രീകുമാർ മേനോൻ. മാധ്യമങ്ങളിൽ നിന്നാണ് മഞ്ജുവിന്റെ പരാതിയെ കുറിച്ച് അറിഞ്ഞത്. അന്വേഷണത്തോട് പൂർണമായും സഹകരിക്കും. എല്ലാ സത്യങ്ങളുടെ അന്വേഷണസംഘത്തെ ബോധ്യപ്പെടുത്തുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
“എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു….നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത്?” എന്നാരംഭിക്കുന്ന വികാരനിർഭരമായ കുറിപ്പാണ് ശ്രീകുമാർ മേനോൻ ഇട്ടത്. പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്നതും അദ്ദേഹം പോസ്റ്റിൽ ഓർമിപ്പിക്കുന്നു.
ഉപകാരസ്മരണ ഇല്ലായ്മയും മറവിയും അപ്പോള്‍ കാണുന്നവനെ അപ്പാ ‘എന്ന് വിളിക്കുന്ന സ്വഭാവവും കൂടെപ്പിറപ്പാണെന്ന് നിന്റെ അച്ഛന് തന്നെയാണ് എന്നോട് പറഞ്ഞിരിക്കുന്നത് എന്നാണ് ശ്രീകുമാര്‍ കുറിക്കുന്നത്. മാത്യു സാമുവല്‍ ഒരുപാട് കാലമായിട്ടുള്ള എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങളുടെ സൗഹൃദം മഞ്ജുവിനെ അലോസരപ്പെടുത്തുന്നത് എന്തിനാണെന്നും ശ്രീകുമാർ മേനോൻ ചോദിക്കുന്നു.
ഒടിയനു ശേഷമുണ്ടായ സൈബർ ആക്രമണത്തിനു പിന്നിൽ ശ്രീകുമാറാണെന്നും അദ്ദേഹത്തിന്റെ സുഹൃത്ത് മാത്യു സാമുവലുമാണ്. തന്റെ ലെറ്റർ ഹെഡും രേഖകളും ശ്രീകുമാർ മേനോൻ ദുരുപയോഗപ്പെടുത്തുമെന്നു ഭയമുണ്ടെന്നുമാണ് മഞ്ജു പരാതിയിൽ ആരോപിച്ചത്. ഡിജിപി ലോകനാഥ് ബെഹ്റയെ നേരിൽ കണ്ടാണു പരാതി നൽകിയത്.തനിക്കെതിരേ ചിലർ സംഘടിതമായ ആക്രമണം നടത്തുന്നുണ്ടെന്നും മഞ്ജു പരാതിയിൽ ചൂണ്ടിക്കാട്ടി.
ശ്രീകുമാർ മേനോന്റെ പോസ്റ്റിന്റെ പൂർണരൂപം