ഹോ​ട്ട​ലി​ല്‍ വ​ച്ച് പീ​ഡി​പ്പി​ച്ചു: ജൂ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റി​ന്‍റെ പ​രാ​തി​യി​ല്‍ സം​വി​ധാ​യ​ക​ന്‍ ശ്രീ​കു​മാ​ര്‍ മേ​നോ​നെ​തി​രേ കേ​സ്

കൊ​ച്ചി: ജൂ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റി​ന്‍റെ പീ​ഡ​ന​പ​രാ​തി​യി​ല്‍ സം​വി​ധാ​യ​ക​ന്‍ ശ്രീ​കു​മാ​ര്‍ മേ​നോ​നെ​തി​രെ മ​ര​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ര​സ്യ​ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് വി​ളി​ച്ചു​വ​രു​ത്തി കൊ​ച്ചി​യി​ലെ ഹോ​ട്ട​ലി​ല്‍ വ​ച്ച് സം​വി​ധാ​യ​ക​ന്‍ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്.

ഇ-​മെ​യി​ലി​ലാ​ണ് മ​ര​ട് പോ​ലീ​സി​ന് പ​രാ​തി ല​ഭി​ച്ച​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഐ​പി​സി 354 വ​കു​പ്പ് പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി കേ​സ് എ​സ്‌​ഐ​ടി​ക്ക് കൈ​മാ​റി. എ​സ്പി ഐ​ശ്വ​ര്യ ഡോം​ഗ്രേ​യ്ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

Related posts

Leave a Comment