നടി,അവതാരക എന്നീ നിലയില്‍ മലയാളികള്‍ക്ക് പരിചിതമായ മുഖമാണ് ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി. മലയാളത്തിന്റെ മഹാനടന്‍ ജഗതിയുടെ മകള്‍ എന്ന നിലയ്ക്കുള്ള സ്‌നേഹവും ശ്രീലക്ഷ്മിയോട് മലയാളികള്‍ക്കുണ്ട്.
അതിനാല്‍ത്തന്നെ ശ്രീലക്ഷ്മിയുടെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ ശ്രമിക്കാറുമുണ്ട്. എന്നും യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തികളാണ് ശ്രീലക്ഷ്മിയും ഭര്‍ത്താവ് ജിജിനും.
ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കോവിഡ് തന്റെ ലൈഫിലെ ഏറ്റവും വലിയ ട്വിസ്റ്റായതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
‘എന്റെ ലൈഫിലെ ഏറ്റവും വലിയ ട്വിസ്റ്റ് കൊറോണ ആയിരുന്നു. നവംബറിലായിരുന്നു വിവാഹം. ആ മാസം അവസാനത്തോടെ ദുബായിലെത്തി. വിസ ശരിയാക്കി വന്നപ്പോഴേക്കും ജനുവരിയായി. വിവാഹത്തിനു മുമ്പേതന്നെ കുറെ യാത്രകള്‍ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ കൊറോണ എല്ലാം കുളമാക്കി. അങ്ങനെ ആ യാത്രകളൊക്കെ ലാപ്‌ടോപ്പില്‍ ഡോക്യുമെന്റാക്കി ഒതുക്കേണ്ടി വന്നു. ഇനി കൊറോണ മാറിയിട്ടു വേണം എല്ലാം… ആ കാത്തിരിപ്പിലാണ് ഞങ്ങള്‍’ താരം പറയുന്നു.