എന്റെ പൊന്നോ റിസ്‌ക് എടുക്കാന്‍ വയ്യ ! ചൈനീസ് വാക്‌സിന്‍ എടുത്ത് ഞാണിന്മേല്‍ കളിയ്ക്കില്ലെന്നും ഇന്ത്യന്‍ വാക്‌സിന്‍ മതിയെന്നും ശ്രീലങ്ക…

ചൈനയുടെ കോവിഡ് വാക്‌സിന്‍ എടുക്കാന്‍ ധൈര്യമില്ലെന്ന് ശ്രീലങ്ക. ചൈനയുടെ സിനോഫാര്‍മിന്റെ കൊവിഡ് വാക്സിനാണ് ശ്രീലങ്ക വേണ്ടെന്നു വച്ചത്.

14 ദശലക്ഷം ആളുകള്‍ക്ക് കുത്തിവയ്പെടുക്കാന്‍ ഇന്ത്യ നിര്‍മ്മിച്ച ഓക്സ്ഫോര്‍ഡ് അസ്ട്രാസെനെക്ക വാക്സിന്‍ ഉപയോഗിക്കാനാണ് ശ്രീലങ്കയുടെ തീരുമാനം.

ചൈനീസ് വാക്സിന്‍ സിനോഫോറിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും, വാക്സിന്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട രേഖകള്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും കാബിനറ്റ് സഹ വക്താവ് ഡോ. രമേശ് പതിരാന പറഞ്ഞു.

‘ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയില്‍ നിന്നുള്ള അസ്ട്രാസെനെക്ക വാക്സിനെയാണ് ശ്രീലങ്ക കൂടുതലായി ആശ്രയിക്കുന്നത്. തല്‍ക്കാലം ഞങ്ങള്‍ അസ്ട്രാസെനെക്ക വാക്സിനൊപ്പം മുന്നോട്ടുപോകുന്നു.ചൈനയില്‍ നിന്ന് ആവശ്യമായ രേഖകള്‍ ലഭിക്കുന്ന നിമിഷം അത് രജിസ്റ്റര്‍ ചെയ്യുന്നത് പരിഗണിക്കാം’ അദ്ദേഹം പറഞ്ഞു.

റഷ്യന്‍ വാക്സിനായ സ്പുട്നികിനും ഇതുവരെ ആവശ്യമായ അംഗീകാരം ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ 14 ദശലക്ഷം പേര്‍ക്ക് കുത്തിവയ്പെടുക്കാന്‍ ഇന്ത്യന്‍ വാക്സിനെ ആശ്രയിക്കാന്‍ ശ്രീലങ്ക നിര്‍ബന്ധിതമാണെന്നും അദ്ദേഹം പറഞ്ഞു.

52.5 ദശലക്ഷം യുഎസ് ഡോളറിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് നിന്ന് 10 ദശലക്ഷം ഡോസ് വാക്സിന്‍ വാങ്ങാന്‍ ശ്രീലങ്കന്‍ മന്ത്രിസഭ അംഗീകാരം നല്‍കി.

ചൈനീസ് വാക്സിനുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാത്തതിനെപ്പറ്റി നേരത്തെ നേപ്പാള്‍ ഉള്‍പ്പടെ ചില രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

വാക്സിന്‍ വിതരണം ചെയ്യുന്ന കമ്പനി ആവശ്യമായ രേഖകള്‍ നല്‍കിയിട്ടില്ലെന്ന് കാണിച്ച് നേപ്പാള്‍ ചൈനീസ് എംബസിക്ക് കത്തയച്ചിരുന്നു. തങ്ങളുടെ വാക്സിന്‍ ആരും സ്വീകരിക്കാത്തതിനാല്‍ ചൈന അത് വാങ്ങാന്‍ മറ്റ് രാജ്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്.

Related posts

Leave a Comment