ല​ങ്ക​യെ വൈ​റ്റ് വാ​ഷ് ചെ​യ്ത് ദ​ക്ഷി​ണാ​ഫ്രി​ക്ക

lanka-lസെ​ഞ്ചൂ​റി​യ​ൻ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ അ​ഞ്ചാം ഏ​ക​ദി​ന​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വ​ന്പ​ൻ ജ​യം. ഓ​പ്പ​ണ​ർ​മാ​രാ​യ ക്വി​ന്‍​റ​ണ്‍ ഡി​കോ​ക്കും ഹാ​ഷിം അം​ല​യും നേ​ടി​യ സെ​ഞ്ചു​റി​ക​ളു​ടെ ക​രു​ത്തി​ൽ 88 റ​ണ്‍​സി​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക വി​ജ​യി​ച്ച​ത്. ആ​തി​ഥേ​യ​ർ ഉ​യ​ർ​ത്തി​യ 385 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ല​ങ്ക​യ്ക്ക് 296 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്.

അ​സീ​ല ഗു​ണ​ര​ത്നെ(114) സെ​ഞ്ചു​റി​യു​മാ​യി പൊ​രു​തി​നോ​ക്കി​യെ​ങ്കി​ലും സ​ചി​ത്ര പ​തി​രാ​ന(56) മാ​ത്ര​മാ​ണ് ല​ങ്ക​ൻ നി​ര​യി​ൽ പി​ന്തു​ണ ന​ൽ​കാ​നു​ണ്ടാ​യി​രു​ന്ന​ത്. നാ​ലു വി​ക്ക​റ്റ് നേ​ടി​യ ക്രി​സ് മോ​റി​സി​ന്‍​റെ പ്ര​ക​ട​ന​മാ​ണ് ല​ങ്ക​യു​ടെ ന​ടു​വൊ​ടി​ച്ച​ത്. വെ​യ്ൻ പാ​ർ​ന​ൽ ര​ണ്ടു വി​ക്ക​റ്റ് നേ​ടി. ഇ​തോ​ടെ അ​ഞ്ചു മ​ത്സ​ര പ​ര​ന്പ​ര ദ​ക്ഷി​ണാ​ഫ്രി​ക്ക 5-0നു ​സ്വ​ന്ത​മാ​ക്കി.

നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റ് ചെ​യ്യാ​നെ​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക 50 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 384 റ​ണ്‍​സ് എ​ടു​ത്തു. ഓ​പ്പ​ണ​ർ​മാ​രാ​യ ക്വി​ന്‍​റ​ണ്‍ ഡി​കോ​ക്കും ഹാ​ഷിം അം​ല​യും നേ​ടി​യ സെ​ഞ്ചു​റി​ക​ളു​ടെ ക​രു​ത്തി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക കൂ​റ്റ​ൻ സ്കോ​റി​ലെ​ത്തി​യ​ത്. ഡി​കോ​ക്ക് 87 പ​ന്തി​ൽ​നി​ന്ന് 109ഉം ​അം​ല 134 പ​ന്തി​ൽ​നി​ന്ന് 154ഉം ​റ​ണ്‍​സ് എ​ടു​ത്തു. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ ഇ​രു​വ​രും 187 റ​ണ്‍​സ് നേ​ടി. ഡു​പ്ല​സി 41ഉം ​ബെ​ഹാ​ർ​ഡി​ൻ 32ഉം ​റ​ണ്‍​സ് വീ​തം നേ​ടി.

Related posts