ചൈനയിലേക്ക് ഒരു ലക്ഷം കുരങ്ങന്മാരെ കയറ്റി അയയ്ക്കാന്‍ തീരുമാനിച്ച് ശ്രീലങ്ക. ശ്രീലങ്കയിലുള്ളതും വംശനാശ ഭീഷണി നേരിടുന്നതുമായ ടോഖ് മകാഖ്വെ വിഭാഗത്തില്‍പെടുന്ന കുരങ്ങന്മാരെയാണ് കയറ്റുമതി ചെയ്യുക.
ചൈനയിലെ ആയിരം മൃഗശാലകളിലേക്ക് ഈയിനത്തില്‍പെട്ട കുരങ്ങുകളെ വേണമെന്ന് ചൈന ശ്രീലങ്കയോട് ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്നാണ് പുതിയ പദ്ധതി. കര്‍ഷകര്‍ക്ക് ശല്യമായതോടെ സംരക്ഷിത വിഭാഗത്തില്‍പെടുന്ന കുരങ്ങുകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികളെ കൊന്നൊടുക്കാന്‍ ശ്രീലങ്ക അനുമതി നല്‍കിയിരുന്നു.
ശ്രീലങ്കയില്‍ ടോഖ് മകാഖ്വെകളുടെ എണ്ണം 30 ലക്ഷം കടന്നെന്നും രാജ്യത്തെ കൃഷിക്ക് ഇവ ഭീഷണിയായതായുമാണ് ഗവണ്മെന്റ് പറയുന്നത്.
ടോഖ് മകാഖ്വെകളുടെ വംശവര്‍ധനവ് തടയുവാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനിടയിലാണ് ഇത്തരമൊരു ആവശ്യവുമായി ചൈന ശ്രീലങ്കയെ സമീപിക്കുന്നത്.
ഇത്തരത്തിലുള്ള കയറ്റുമതികളെല്ലാം രാജ്യത്ത് നിരോധിച്ചിരുന്നുവെങ്കിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ഇത്തരമൊരു നടപടിക്ക് ശ്രീലങ്ക ഒരുങ്ങുന്നത്. ആദ്യപടി എന്നോണമാകും ഒരുലക്ഷം കുരങ്ങുകള്‍ രാജ്യം കടക്കുക.
ശ്രീലങ്കയില്‍ തെങ്ങുകള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ക്ക് ടോഖ് മകാഖ്വെകള് ഭീഷണിയാണ്. ശ്രീലങ്കയില്‍ റിലാവ എന്ന പേരിലാണ് ഈയിനം കുരങ്ങുകള്‍ അറിയപ്പെടുന്നത്.
‘അവര്‍ക്ക് ഇത്രയധികം കുരങ്ങുകളുടെ ആവശ്യകത എന്തിനെന്ന് അറിയണം, മാംസത്തിനാണോ, മെഡിക്കല്‍ റിസര്ച്ചിനാണോ’, ശ്രീലങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍വയോണ്‍മെന്റല്‍ ഫൗണ്ടേഷന് ഉന്നയിക്കുന്ന ചോദ്യമിതാണ്.
40 വര്‍ഷത്തോളമായി രാജ്യത്ത് ടോഖ് മകാഖ്വെകളുടെ സര്‍വേ നടന്നിട്ടില്ലെന്നും പരിസ്ഥിതി വാദികള്‍ ആരോപിക്കുന്നു.
ശ്രീലങ്കയില്‍ കുരങ്ങുകള്‍ സംരക്ഷിത വിഭാഗമല്ല. എന്നാല്‍ ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ (ഐയുസിഎന്‍) പട്ടികപ്രകാരം വംശനാശ ഭീഷണി നേരിടുന്ന കുരങ്ങ് വിഭാഗമാണ് ടോഖ് മകാഖ്വെകള്.
2015ലാണ് പട്ടികയില്‍ ഇവയെ ആദ്യമായി രേഖപ്പെടുത്തുന്നത്. ആണ് കുരങ്ങളുകള്ക്കാകും പെണ്കുരങ്ങുകളെക്കാള് വലിപ്പം.
ചുവപ്പ് കലര്‍ന്ന ബ്രൗണ്‍ നിറമാണ് ശരീരത്തിനുള്ളത്. വനപ്രദേശങ്ങളില്‍ 35 വയസ്സ് വരെ ആയുസ്സ് കണക്കാക്കപ്പെടുന്നുണ്ട്. എന്നാല്‍ മൃഗശാലകളില്‍ ആയുസ് അത്രയധികം ഉണ്ടാവില്ല.