ശ്രീ​ല​ങ്ക​ന്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​യ സം​ഭ​വം;അ​ന്വേ​ഷ​ണം ന​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ​യ്ക്ക്


വി​ഴി​ഞ്ഞം :വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​ര​വു​മാ​യി ഇ​ന്ത്യ​ൻ​സ​മു​ദ്രാ​തി​ർ​ത്തി ക​ട​ന്ന് കേ​ര​ള​തീ​ര​ത്തെ​ത്തി​യ മൂ​ന്ന് ശ്രീ​ല​ങ്ക​ന്‍ മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം ന​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ​യ്ക്ക്. വി​ഴി​ഞ്ഞം തീ​ര​ദേ​ശ പോ​ലീ​സി​നെ കേ​സ് ഏ​ൽ​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ന്നെ​ങ്കി​ലും അ​ന്താ​രാ​ഷ്‌​ട്ര സ്വ​ഭാ​വ​മു​ള്ള​തി​നാ​ൽ ഏ​റ്റെ​ടു​ക്കാ​ൻ പോ​ലീ​സ് വി​സ​മ്മ​തി​ച്ചു.

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ബോ​ട്ടു​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി പോ​ലീ​സ് കാ​വ​ൽ ശ​ക്ത​മാ​ക്കി.​അ​തി​ർ​ത്തി ക​ട​ന്നെ​ത്തി സം​ശ​യാ​സ്പ​ദ​മാ​യ നി​ല​യി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന അ​ക​ർ​ഷ​ദു​വ,ചാ​തു​റാ​ണി 03,ചാ​തു​റാ​ണി08 എ​ന്നീ മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ടു​ക​ളും അ​വ​യി​ലെ 19 ജീ​വ​ന​ക്കാ​രെ​യു​മാ​ണ് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8 .45 ഓ​ടെ മി​നി​ക്കോ​യി​ക്ക് സ​മീ​പ​ത്താ​യി ക​ട​ലി​ൽ നി​ന്നും തീ​ര​സ​ര​ക്ഷ​ണ സേ​ന പി​ടി​കൂ​ടി​യ​ത്.

ഇ​തി​ൽ അ​ക​ർ​ഷ​ദു​വ എ​ന്ന ബോ​ട്ടി​ൽ 200 കി​ലോ ഹെ​റോ​യി​നും , 60 കി​ലോ ഹാ​ഷി​ഷും ആ​ശ​യ​വി​നി​മ​യ​ത്തി​നാ​യി നി​രോ​ധി​ത സാ​റ്റ​ലൈ​റ്റ് ഫോ​ണും ഉ​ണ്ടാ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്നും സാ​റ്റ​ലൈ​റ്റ് ഫോ​ണും ക​ട​ലി​ല്‍ എ​റി​ഞ്ഞ് ക​ള​ഞ്ഞെ​ന്നും ബോ​ട്ടി​ന്‍റെ ക്യാ​പ്റ്റ​ന്‍ ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ച​താ​യും കോ​സ്റ്റ്ഗാ​ര്‍​ഡ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ ഡോ​ണി​യ​ർ വി​മാ​ന​വും വ​ര​ഹ എ​ന്ന പ​ട്രോ​ൾ ബോ​ട്ടും നി​രീ​ക്ഷ​ണ​വും പ​ട്രോ​ളിം​ഗും ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​ക്ക​ക​ത്ത് കൂ​ടി സം​ഞ്ച​രി​ക്കു​ന്ന മൂ​ന്ന് ബോ​ട്ടു​ക​ളും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

ഡോ​ണി​യ​ർ വി​മാ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ട അ​ക​ർ​ഷ​ദു​വ ബോ​ട്ടി​ലെ ക്യാ​പ്റ്റ​ൻ സാ​റ്റ​ലൈ​റ്റ് ഫോ​ണു​പ​യോ​ഗി​ച്ച് മ​യ​ക്കു മ​രു​ന്ന് ക​ട​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച് വി​ദേ​ശ​ത്ത് ക​ഴി​യു​ന്ന സ​ഞ്ജ​യ് അ​ണ്ണ എ​ന്ന​യാ​ളു​മാ​യി സം​ഭാ​ഷ​ണം ന​ട​ത്തി.​സം​ഭാ​ഷ​ണം പി​ടി​ച്ചെ​ടു​ത്ത ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ തീ​ര​സം​ര​ക്ഷ​ണ സേ​ന​യ്ക്ക് വി​വ​രം കൈ​മാ​റി.

തു​ട​ർ​ന്ന് ക്യാ​പ്റ്റ​ൻ അ​ജി​ത്കു​മാ​ർ പ​റ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സേ​ന​യു​ടെ വ​ര​ഹ പ​ട്രോ​ൾ ബോ​ട്ടാ​ണ് ശ്രീ​ല​ങ്ക​ൻ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​യ​ത് . തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ പി​ടി​യി​ലാ​കു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ അ​ഞ്ചു പാ​ക്ക​റ്റു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന മ​യ​ക്കു​മ​രു​ന്നും ആ​ശ​യ വി​ന​മ​യ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന നി​രോ​ധി​ത സാ​റ്റ​ലൈ​റ്റ് ഫോ​ണും ബോ​ട്ടു​കാ​ർ ക​ട​ലി​ൽ മു​ക്കി​ക​ള​യു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ൽ 417 നോ​ട്ടി​ക്ക​ൽ മൈ​ൽ മാ​റി ഉ​ൽ​ക്ക​ട​ലി​ൽ​വെ​ച്ച് പാ​കി​സ്ഥാ​ൻ ബോ​ട്ടാ​ണ് ത​ങ്ങ​ൾ​ക്ക് മ​യ​ക്കു​മ​രു​ന്ന് കൈ​മാ​റി​യ​തെ​ന്ന് പി​ടി​യി​ലാ​യ അ​ക​ർ​ഷ​ദു​വ ബോ​ട്ടി​ന്‍റെ ക്യാ​പ്റ്റ​ൻ നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ബോ​ട്ടി​ൽ നി​ന്നും മ​യ​ക്കു​മ​രു​ന്നൊ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും സാ​റ്റ​ലൈ​റ്റ് ഫോ​ണി​ന്‍റെ ചാ​ർ​ജ​ർ ക​ണ്ടെ​ടു​ക്കാ​നാ​യി. ചോ​ദ്യം ചെ​യ്യ​ലി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ബോ​ട്ടി​ന്‍റെ ക്യാ​പ്റ്റ​ൻ സ​മ്മ​തി​ച്ച​താ​യും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

മ​റ്റ് ര​ണ്ട് ബോ​ട്ടു​ക​ളി​ൽ 3500 കി​ലോ മ​ത്സ്യം മാ​ത്ര​മാ​ണ് ക​ണ്ടെ​ടു​ക്കാ​നാ​യ​തെ​ന്നും മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ൽ ത​ങ്ങ​ൾ​ക്ക് പ​ങ്കി​ല്ലെ​ന്നാ​ണ് ഇ​വ​ർ വാ​ദി​ക്കു​ന്ന​തെ​ന്നും തീ​ര​സം​ര​ക്ഷ​ണ സേ​നാ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പി​ടി​കൂ​ടി​യ ശ്രീ​ല​ങ്ക​ൻ ബോ​ട്ടു​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും ഇ​ന്ന​ലെ രാ​വി​ലെ വി​ഴി​ഞ്ഞ​ത്തെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

തീ​ര​സം​ര​ക്ഷ​ണ​സേ​ന, ഐ.​ബി, നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ​ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യും ചോ​ദ്യം ചെ​യ്യ​ലും തു​ട​രു​ന്നു. കൊ​ച്ചി, മ​ധു​ര,ചെ​ന്നൈ, ബം​ഗളുരു എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ,ഐ.​ബി ഉ​ദ്യോ​ഗ​സ്ഥ​ർ വി​ഴി​ഞ്ഞ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ബോ​ട്ടു​ക​ളു​ടെ അ​ടി​ഭാ​ഗ​ത്തു​ൾ​പ്പ​ടെ ര​ഹ​സ്യ അ​റ​ക​ൾ ഉ​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ കൊ​ച്ചി​യി​ൽ നി​ന്ന് മു​ള്ള മു​ങ്ങ​ൽ വി​ദ​ഗ്ധ​രെ​യും വി​ഴി​ഞ്ഞ​ത്തെ​ത്തി​ച്ചി​ട്ടു​ണ്ട്

Related posts

Leave a Comment