വിസാ കാലാവധി കഴിഞ്ഞിട്ടും കേരളത്തില്‍ തുടര്‍ന്ന് ശ്രീലങ്കന്‍ യുവതി പിടിയില്‍.
ദീപിക പെരേര വാഹല തന്‍സീര്‍ എന്ന യുവതിയെ മൂന്നാറില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
2020 ജനുവരിയില്‍ തമിഴ്നാട് തിരുച്ചിലപ്പള്ളിയില്‍ എത്തിയ ദീപിക പിന്നീട് മൂന്നാറില്‍ താമസിക്കുകയായിരുന്നു.
വിസാ കാലാവധി കഴിഞ്ഞതിന് ശേഷം മാസങ്ങള്‍ പിന്നിട്ട സാഹചര്യത്തിലാണ് അറസ്റ്റ്. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട മൂന്നാര്‍ സ്വദേശിയായ വിവേക് ഇവരെ വിവാഹം കഴിച്ചിരുന്നു.
ഒരു അടിപിടി കേസില്‍ വിവേകിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നത്.
2022 മെയ് 11നാണ് ഇവരുടെ വിസാ കാലാവധി കഴിഞ്ഞത്. എന്നാല്‍ പിന്നീട് രഹസ്യമായി മൂന്നാറില്‍ കഴിയുകയായിരുന്നു.
മൂന്നാറിലും തമിഴ്നാട്ടിലുമായാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ആവശ്യമായ പണമില്ലാത്തിനാലാണ് വിസ പുതുക്കാതിരുന്നതെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.
ദേവികുളം കോടതിയില്‍ ഹാജരാക്കിയ ദീപികയെ റിമാന്‍ഡ് ചെയ്തു