കൊളംബോ: വിലക്കയറ്റം രൂക്ഷമായതില്‍ പ്രതിഷേധിച്ച് ശ്രീലങ്കയില്‍ ജനം തെരുവിലിറങ്ങി.
അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയാതെ ക്ഷാമം രൂക്ഷമായിരുന്നു. പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ശ്രീലങ്കന്‍ രൂപയുടെ മൂല്യം സര്‍ക്കാര്‍ 36 ശതമാനം കുറച്ചിരുന്നു.
ഇതോടെ അവശ്യവസ്തുക്കളുടെ വില കുത്തനേ ഉയര്‍ന്നു. അരി ഒരു കിലോയ്ക്ക് 448 ലങ്കന്‍ രൂപയായി.
ഒരു ലിറ്റര്‍ പാലിന് 263 രൂപ നല്‍കണം. പെട്രോളിന് ലിറ്ററിന് 283 രൂപയും. പെട്രോളിനും ഡീസലിനും 40 ശതമാനം വിലകൂടി.
ഇതോടെ, ജനം പ്രസിഡന്റ് ഗോട്ടോഭയ രാജപക്സെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട തെരുവിലിറങ്ങി.
ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലാണ് പ്രസിഡന്റിനെതിരെ പ്രതിഷേധം രൂക്ഷമായത്.
പ്രതിപക്ഷപാർട്ടിയായ യുണൈറ്റഡ് പീപ്പിൾസ് ഫോഴ്സിന്റെ നേതൃത്വത്തിലാണ് പ്രതിഷേധക്കാർ അണിനിരന്നത്.
പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയാണ്.
പെട്രോള്‍ വാങ്ങാന്‍ ജനം മണിക്കൂറുകള്‍ കാത്ത്കിടക്കുകയാണ്. ഗതാഗത സംവിധാനവും താറുമാറായ സ്ഥിതിയിലാണ്.
പ്രവര്‍ത്തന മൂലധനമില്ലാത്തതിനാല്‍ വൈദ്യുതനിലയങ്ങളും അടച്ചു. ഇതോടെ ദിവസം ഏഴര മണിക്കൂര്‍ സമയത്തെ പവര്‍കട്ടാണ് ഏര്‍പ്പെടുത്തിയത്.
ഒരു ബില്യൺ ഡോളർ കടമായി ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ധനമന്ത്രി ബേസിൽ രാജപക്സ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു.
ഈ വർഷം ഇത് വരെ 140 കോടി ഡോളർ സഹായമാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകിയത്.