മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്  മാ​താ​വി​നെ ച​വി​ട്ടി​ക്കൊ​ന്ന മ​ക​ൻ അ​റ​സ്റ്റി​ൽ;  കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച് പോ​ലീ​സ് ഭാ​ഷ്യം ഇ​ങ്ങ​നെ: 

നെ​യ്യാ​റ്റി​ൻ​ക​ര: മ​ദ്യ​പി​ക്കാ​ൻ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കാ​ത്ത​തി​നാ​ൽ മാ​താ​വി​നെ ച​വി​ട്ടി​ക്കൊ​ന്ന കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. നെ​യ്യാ​റ്റി​ൻ​ക​ര തൊ​ഴു​ക്ക​ൽ പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ശ്രീ​ല​ത (45) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മ​ക​ൻ മോ​നു എ​ന്നു വി​ളി​ക്കു​ന്ന മ​ണി​ക​ണ്ഠ (22) നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ശ്രീ​ല​ത​യു​ടെ കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച് പോ​ലീ​സ് ഭാ​ഷ്യം ഇ​ങ്ങ​നെ: ഇ​ക്ക​ഴി​ഞ്ഞ നാ​ലി​ന് ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് ശ്രീ​ല​ത​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​മ്മ മ​ര​ണ​മ​ട​ഞ്ഞു എ​ന്ന് പു​റ​ത്ത് പ​റ​ഞ്ഞ​ത് മ​ക​ൻ മ​ണി​ക​ണ്ഠ​നാ​ണ്. ആ​ദ്യ ഭ​ർ​ത്താ​വാ​യ വി​ക്ട​റു​മാ​യി പി​രി​ഞ്ഞ് ര​ണ്ടാം ഭ​ർ​ത്താ​വാ​യ മ​ണി​യ​ൻ എ​ന്ന​യാ​ളു​മൊ​രു​മി​ച്ചാ​ണ് ശ്രീ​ല​ത തൊ​ഴു​ക്ക​ലി​ൽ താ​മ​സി​ക്കു​ന്ന​ത്.

ആ​ദ്യ​ബ​ന്ധ​ത്തി​ലെ മ​ക​നാ​യ മ​ണി​ക​ണ്ഠ​നെ കൂ​ടാ​തെ ശ്രീ​ല​ത​യ്ക്ക് ര​ണ്ടാ​മ​ത്തെ വി​വാ​ഹ​ത്തി​ൽ ഒ​രു മ​ക​ൾ കൂ​ടി​യു​ണ്ട്. മ​ദ്യ​ല​ഹ​രി​യി​ൽ മ​ണി​യ​നും മ​ണി​ക​ണ്ഠ​നും വീ​ട്ടി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​ണ്. ഇ​ക്കാ​ര​ണ​ത്താ​ൽ ത​ന്നെ പ​രി​സ​ര​വാ​സി​ക​ൾ ഈ ​കു​ടും​ബ​വു​മാ​യി യാ​തൊ​രു സ​ഹ​ക​ര​ണ​വു​മി​ല്ലാ​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ ദി​വ​സം രാ​വി​ലെ ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി ക​ണ്ട​പ്പോ​ൾ മ​ണി​ക​ണ്ഠ​ൻ അ​മ്മ​യോ​ട് മ​ദ്യം വാ​ങ്ങാ​നു​ള്ള പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം ന​ൽ​കാ​ത്ത​തി​നാ​ൽ മ​ണി​ക​ണ്ഠ​ൻ അ​മ്മ​യെ മ​ർ​ദ്ദി​ച്ചു. നി​ല​ത്തു വീ​ണ ശ്രീ​ല​ത​യു​ടെ നെ​ഞ്ചി​ൽ ആ​ഞ്ഞു​ച​വി​ട്ടു​ക​യും ചെ​യ്തു. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ ത​ക​ർ​ന്ന്, ര​ക്ത​സ്രാ​വ​മു​ണ്ടാ​യ​താ​ണ് ശ്രീ​ല​ത​യു​ടെ മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സി​ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലൂ​ടെ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​യി. ശ്രീ​ല​ത മ​ര​ണ​മ​ട​ഞ്ഞ ദി​വ​സം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​ണി​ക​ണ്ഠ​ന്‍റെ സം​ശ​യാ​സ്പ​ദ​മാ​യ സ്വ​ഭാ​വ​വും പോ​ലീ​സ് നി​രീ​ക്ഷി​ച്ചു.

പി​ന്നീ​ട് മ​ണി​ക​ണ്ഠ​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ക്രൂ​ര​മാ​യ ഈ ​ന​ര​ഹ​ത്യ വെ​ളി​വാ​യ​ത്. നി​ര​വ​ധി ക്രി​മ​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. വീ​ടാ​ക്ര​മി​ച്ച് ഗൃ​ഹ​നാ​ഥ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നും ലോ​റി ത​ട​ഞ്ഞു നി​ർ​ത്തി പ​ണ​വും സ്വ​ർ​ണ്ണ​വും അ​പ​ഹ​രി​ച്ച​തി​നും ഇ​യാ​ളു​ടെ പേ​രി​ൽ കേ​സു​ക​ളു​ണ്ട്.

നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്പി ബി. ​ഹ​രി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​ഐ പ്ര​ദീ​പ്കു​മാ​ർ, എ​സ്ഐ മാ​രാ​യ സ​ന്തോ​ഷ്കു​മാ​ർ, ഷാ​ജ​ഹാ​ൻ, എ​എ​സ്ഐ മോ​ഹ​ന​കു​മാ​ർ, കൃ​ഷ്ണ​കു​മാ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി​പി​ഒ മാ​രാ​യ അ​ഭി​ലാ​ഷ്, ഹ​രി​കൃ​ഷ്ണ​ൻ, സ്മി​ജാ, ദീ​പു എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts