ശ്രീവിദ്യ വളരെ സെന്‍സിറ്റീവായിരുന്നു. ആത്മാര്‍ഥമായി എല്ലാ കാര്യങ്ങളും വിശ്വസിക്കും. ഒരുപാടുപേരെ ജീവിതത്തില്‍ വിശ്വസിച്ചിട്ടുണ്ട്. എല്ലാവരും പറ്റിച്ചു. അതാണ് വിദ്യയുടെ ജീവിതത്തില്‍ സംഭവിച്ചത്.
കമല്‍ ഹാസനുമായി ഉണ്ടായിരുന്ന ഇഷ്ടത്തെക്കുറിച്ചടക്കം എന്നോട് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ശ്രീവിദ്യയുടെ അമ്മ വലിയൊരു പാട്ടുകാരിയാണ്. എന്നാല്‍ വിദ്യ പാടും എന്നല്ലാതെ പാട്ടിനോട് അത്ര താത്പര്യം കാണിച്ചിരുന്നില്ല.
പിന്നെ അസുഖങ്ങളൊക്കെ വന്നതിനുശേഷം എന്നെ വിളിച്ച് സംസാരിച്ചിരുന്നു. ഉറക്കം വരുന്നില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. ആ സമയത്ത് ഞങ്ങള്‍ ശ്രീകുമാരന്‍ തമ്പി സാറിന്റെ ഒരു സീരിയലില്‍ അഭിനയിക്കുന്നുണ്ടായിരുന്നു.
ഉറക്കം വരുന്നില്ലെങ്കില്‍ വിദ്യയ്ക്ക് പാട്ട് അറിയാമല്ലോ, അതിലേക്കു ശ്രദ്ധിക്കാന്‍ പറഞ്ഞു. പാട്ടു പാടാനും എഴുതാനുമൊക്കെ തുടങ്ങി. ഇടയ്ക്കിടെ രാഗങ്ങളെക്കുറിച്ചു ചോദിക്കുമ്പോള്‍ ഞാന്‍ പറഞ്ഞുകൊടുക്കുമായിരുന്നു. അങ്ങനെയാണ് ശ്രീവിദ്യ സമാധാനം കണ്ടെത്തിയതെന്ന് ശ്രീലത നമ്പൂതിരി.