സിനിമയിൽ കയറ്റങ്ങളും ഇറക്കങ്ങളും പതിവാണ്. ഇന്ന് വലിയ താരമായിരിക്കുന്നവര്‍ നാളെ ആരും ഓര്‍ക്കാത്ത പേരായി മാറിയേക്കാം. ഇന്നലെ വരെ ആരും അറിയാതിരുന്നയാള് ഇന്നൊരു ദിവസം കൊണ്ട് വലിയ താരമായി മാറുകയും ചെയ്യാം. എത്ര വലിയ താരമായിരുന്നാലും തുടര്‍ പരാജയങ്ങളും വര്‍ഷങ്ങളുടെ വിജയ വരള്‍ച്ചയുമൊക്കെ സംഭവിക്കാം. ചിലര്‍ക്കു തിരിച്ചു വരാന്‍ സാധിക്കും പക്ഷെ ചിലര്‍ അതോടെ അവസാനിക്കുകയും ചെയ്യും.
നടിമാരെ സംബന്ധിച്ച് തുടര്‍ പരാജയങ്ങളില്‍ നിന്നു തിരികെ വരിക എന്നത് താരതമ്യേനെ വലിയ പ്രതിസന്ധിയാണ്. തുടര്‍ പരാജയങ്ങളില്‍ നിന്നോ ഇടവേളയില്‍ നിന്നോ തിരികെ വരാന്‍ സാധിച്ച നടിമാര്‍ വളരെ കുറവാണ്. ഇപ്പോഴിതാ യുവനടി ശ്രീലീലയും സമാനമായൊരു അവസ്ഥ നേരിടുകയാണ്. തെലുങ്ക് സിനിമയിലെ സെന്‍സേഷനായിരുന്നു ശ്രീലീല. തന്റെ അടിപൊളി ഡാന്‍സും അഭിനയവുമൊക്കെയായി കഴിഞ്ഞ രണ്ട് വര്‍ഷക്കാലം തെലുങ്ക് സിനിമയില്‍ വലിയ ഓളം സൃഷ്ടിച്ച നടിയാണ് ശ്രീലീല. ഇതോടെ എല്ലാവര്ക്കും ശ്രീലീലുടെ ഡേറ്റ് വേണമെന്നായി. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരേ സമയം പത്ത് സിനിമകളിൽ വരെ ഒരേസമയം ശ്രീലീല കരാര്‍ ഒപ്പിട്ടിരുന്നു. ഇതില്‍ ബാലകൃഷ്ണയും മഹേഷ് ബാബുവും പവന് കല്യാണും ചിരഞ്ജീവിയുമടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ സിനിമകളും യുവതാരങ്ങളുടെ സിനിമകളുമെല്ലാമുണ്ടായിരുന്നു. കന്നഡ സ്വദേശിയായ ശ്രീലീലയെ തെലുങ്ക് സിനിമയിലെ ഏറ്റവും തിരക്കുള്ള നായികയായി മാറിയത് വളരെ പെട്ടെന്നായിരുന്നു.
എന്നാല്‍ ആ വിജയക്കുതിപ്പിന് അധികം ആയുസുണ്ടായിരുന്നില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്രീലീലയ്ക്ക് ഇപ്പോള്‍ പുതിയ സിനിമകളൊന്നുമില്ല. അഭിനയിക്കാനിരുന്ന പല സിനിമകളില്‍ നിന്നു ശ്രീലീലയെ മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ശ്രീലീല അഭിനയിച്ച ചില സിനിമകൾ ബോക്സ് ഓഫീസില്‍ ഈയടുത്തയിടെ നേരിട്ടത് കന്നത പരാജയങ്ങളാണ്. ഇതോടെ ശ്രീലീലയെ നായികയാക്കുന്നതിനോട് നിര്‍മാതാക്കള്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കും ആശങ്കയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രണ്ട് വര്‍ഷം മുമ്പ് സമാനമായ അവസ്ഥ പൂജ ഹെഗ്ഡെയ്ക്കും നേരിടേണ്ടി വന്നിരുന്നു. തെലുങ്ക് സിനിമയിലെ ഭാഗ്യ നായിക എന്നായിരുന്നു പൂജയെ വിളിച്ചിരുന്നത്. എന്നാല്‍ നായികയായി എത്തിയ അഞ്ചോളം സിനിമകള്‍ ബോക്സ് ഓഫീസില്‍ വരിവരിയായി പൊട്ടിയതോടെ പൂജയ്ക്ക് ഭാഗ്യ നായിക എന്ന പേര് നഷ്ടമാവുകയായിരുന്നു.