തിരുവനന്തപുരംന്മ ഗതാഗത കമ്മിഷണറായിരിക്കെ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ എഡിജിപി ആര്.ശ്രീലേഖയ്ക്ക് ക്ലീന്‍ ചിറ്റ് നല്കി വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട്, അധികാര ദുര്‍വിനിയോഗം, ചട്ടവിരുദ്ധമായ സ്ഥലം മാറ്റത്തിലൂടെ സാന്പത്തിക ലാഭം, റോഡ് സുരക്ഷാഫണ്ട് ഉപയോഗിച്ചു വീട്ടിലേക്കുള്ള റോഡില്‍ ടൈല്‍ പതിച്ചു തുടങ്ങിയവ ഉള്‍പ്പെടെ ഒന്‍പത് ആരോപണങ്ങളിലാണ് അന്വേഷണം നടത്തിയത്. ശ്രീലേഖയ്ക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
ശ്രീലേഖ ഗതാഗത കമ്മിഷണറായിരിക്കെ വ്യാപക ക്രമക്കേടും അഴിമതിയും സ്വജന പക്ഷപാതവും കാണിച്ചെന്ന് കാട്ടി മന്ത്രി നല്കിയ വിജിലന്‍സ് അന്വേഷണ ശുപാര്‍ശ ചീഫ് സെക്രട്ടറി പൂഴ്ത്തിയെന്നും ആരോപണമുയര്‍ന്നിരുന്നു.