എ​ന്തു​കൊ​ണ്ടാ​ണ് പോ​ലീ​സി​ന് ഇ​ത്ര​യും ചീ​ത്ത​പ്പേ​രു​ണ്ടാ​യ​ത് ? വി​ളി​ച്ച​പ്പോ​ൾ പൊ​ട്ടി​ത്തെ​റി​ച്ചു; പൃ​ഥ്വി​രാ​ജി​നെ​തി​രേ മു​ൻ ഡി​ജി​പി ശ്രീ​ലേ​ഖ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ പോ​ലീ​സി​നെ​തി​രേ പ​രാ​തി​യു​മാ​യി മു​ൻ ഡി​ജി​പി ആ​ർ. ശ്രീ​ലേ​ഖ. പ​രാ​തി പ​റ​യാ​ൻ വി​ളി​ച്ച​പ്പോ​ൾ ശം​ഖു​മു​ഖം എ​സി​പി മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് ശ്രീ​ലേ​ഖ ആ​രോ​പി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ശ്രീ​ലേ​ഖ പോ​ലീ​സി​ൽ നി​ന്നും ത​നി​ക്കു​ണ്ടാ​യ മോ​ശം അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

മ​റ്റൊ​രു സ്ത്രീ​യു​ടെ ഗാ​ർ​ഹി​ക പീ​ഡ​ന പ​രാ​തി പ​റ‍​യാ​നാ​ണ് എ​സി​പി​യെ വി​ളി​ച്ച​ത്. എ​ന്നാ​ൽ അ​ദ്ദേ​ഹം സം​സാ​രി​ക്കാ​ൻ കൂ​ട്ടാ​ക്കാ​തെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​യെ വി​ളി​ച്ച​പ്പോ​ൾ ഫോ​ൺ എ​ടു​ത്തി​ല്ല. മു​ൻ ഡി​ജി​പി​യു​ടെ അ​വ​സ്ഥ ഇ​താ​ണെ​ങ്കി​ൽ സാ​ധാ​ര​ണ​ക്കാ​രു​ടെ ഗ​തി എ​ന്താ​യി​രി​ക്കു​മെ​ന്നും ശ്രീ​ലേ​ഖ ചോ​ദി​ക്കു​ന്നു.

അ​തേ​സ​മ​യം, മു​ൻ ഡി​ജി​പി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടി​ല്ലെ​ന്നാ​ണ് ശം​ഖു​മു​ഖം എ​സി​പി പൃ​ഥ്വി​രാ​ജി​ന്‍റെ മ​റു​പ​ടി.

ശ്രീ​ലേ​ഖ​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

എ​ന്തു​കൊ​ണ്ടാ​ണ് പോ​ലീ​സി​ന് ഇ​ത്ര​യും ചീ​ത്ത​പ്പേ​രു​ണ്ടാ​യ​ത്? തി​രു​വ​ന​ന്ത​പു​രം ശം​ഖു​മു​ഖം അ​സി.​ക​മ്മീ​ഷ​ണ​റി​ൽ നി​ന്നും എ​നി​ക്കും വ​ള​രെ മോ​ശം അ​നു​ഭ​വ​മാ​ണു​ണ്ടാ​യ​ത്.

ലി​ജി എ​ന്ന സാ​ധാ​ര​ണ​ക്കാ​രി​യാ​യ സ്ത്രീ ​സ​ഹാ​യം തേ​ടി എ​ന്നെ വി​ളി​ച്ചി​രു​ന്നു. വ​ള​രെ മോ​ശം അ​വ​സ്ഥ​യി​ലാ​ണ് അ​വ​ളെ​ൻ്റെ സ​ഹാ​യം തേ​ടി​യ​ത്. പ​ല സ്ത്രീ​ക​ളേ​യും പോ​ലെ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​യി​രു​ന്നു അ​വ​ൾ.

ഭ​യാ​ന​ക​മാ​യ പീ​ഡ​ന​ങ്ങ​ളാ​ണ് അ​വ​ൾ നേ​രി​ട്ട​ത്. വ​ലി​യ​തു​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ, വ​നി​താ സെ​ൽ മ​റ്റു ചി​ല പോ​ലീ​സ് ഓ​ഫീ​സു​ക​ൾ.

അ​വ​രെ​ല്ലാം അ​വ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. സ്വ​ന്തം കു​ഞ്ഞു​മാ​യി ഭ​ർ​ത്താ​വി​ൻ്റെ വീ​ടൊ​ഴി​യാ​നാ​ണ് പൊ​ലീ​സു​കാ‍​ർ അ​വ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഈ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​നാ​യി ശം​ഖു​മു​ഖം അ​സി.​ക​മ്മീ​ഷ​ണ​റെ വി​ളി​ച്ച​പ്പോ​ൾ അ​യാ​ൾ എ​ന്നോ​ട് ഫോ​ണി​ലൂ​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

സ്വ​ന്തം പേ​ര് വെ​ളി​പ്പെ​ടു​ത്തി സം​സാ​രി​ക്കാ​ൻ പോ​ലും അ​ദ്ദേ​ഹം ത​യ്യാ​റാ​യി​ല്ല. ഈ ​വി​ഷ​യ​ത്തി​ൽ ഞാ​ൻ പൊ​ലീ​സി​നെ പി​ന്തു​ണ​യ്ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് അ​യാ​ൾ എ​ന്നോ​ട് പ​റ​ഞ്ഞു.

ഇ​ങ്ങ​നെ​യു​ള്ള സ്ത്രീ​ക​ൾ പ​റ​യു​ന്ന ക​ഥ​ക​ൾ കേ​ട്ട് ത​ന്നെ പോ​ലെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ക്ക​രു​തെ​ന്നും എ.​സി.​പി എ​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

എ​സി​പി​യു​ടെ ഈ ​പെ​രു​മാ​റ്റ​ത്തെ കു​റി​ച്ച് പ​രാ​തി​പ്പെ​ടാ​ൻ ഞാ​ൻ ക്ര​മ​സ​മാ​ധാ​ന​ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​യെ ഫോ​ണി​ൽ വി​ളി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹം എ​ൻ്റെ കോ​ൾ എ​ടു​ത്തി​ല്ല.

കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് അ​ദ്ദേ​ഹ​ത്തി​ന് ഞാ​നൊ​രു എ​സ്.​എം​എ​സ് അ​യ​ച്ചു. എ​ന്താ​ണ് എ​ഡി​ജി​പി ചെ​യ്യു​ന്ന​ത് എ​ന്ന് നോ​ക്കാം…. പാ​വം ലി​ജി… ആ​ത്മ​ഹ​ത്യ മാ​ത്ര​മാ​യി​രി​ക്കു​മോ ഇ​നി അ​വ​ൾ​ക്കു​ള്ള ഏ​ക​വ​ഴി എ​ന്നാ​ണ് എ​ൻ്റെ ആ​ശ​ങ്ക

Related posts

Leave a Comment