കണ്ണൂർ: പി.കെ. ശ്രീമതി എംപിക്കെതിരേ യുട്യൂബിലൂടെ മോശമായി പരാമർശം നടത്തിയ ബിജെപി സംസ്ഥാന നേതാവിനെതിരേ കേസെടുത്തു. ബിജെപി സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണനെതിരേയാണ് ഐടി ആക്ട് പ്രകാരം കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. ഉദയഭാരതം എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗോപാലകൃഷ്ണൻ മോശം പരാമർശം നടത്തിയത്. സംഭവത്തിൽ പി.കെ. ശ്രീമതി എംപി കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു.
പി.കെ. ശ്രീമതിക്കെതിരേ മോശം പരാമർശം; ബിജെപി സംസ്ഥാന നേതാവിനെതിരേ കേസ്
