കൂത്തുപറമ്പ്: മൂന്നു ദിവസമായി വേങ്ങാട് ദർഗയിൽ നടന്ന ഉറൂസെ ഉപ്പാവ ആണ്ടു നേർച്ച സമാപിച്ചു. ഇതിന്റെ ഭാഗമായി നടന്ന മതസൗഹാർദ സമ്മേളനം മുൻ എംപി.പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു. മസീഹ സത്താർ ഷാ ഖാദിരി അധ്യക്ഷത വഹിച്ചു. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ സമൂഹത്തിനു ബാധ്യത ഉണ്ടെന്നും വിശ്വാസങ്ങളെ എതിർക്കാൻ പാടില്ലെന്നും പി.കെ.ശ്രീമതി പറഞ്ഞു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ അസിസ്റ്റന്റ് കളക്ടർ ഹാരിസ് റഷീദ് ആദരിച്ചു. തലശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാൽ വിശിഷ്ടാതിഥിയായി. സ്വാമി ചന്ദ്രജിത് ജ്ഞാനതപസ്വി, ഫസൽ ഹുസൈൻ തങ്ങൾ, ഫാ. ഡോ. ജോൺസൺ അന്ത്യാംകുളം എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി.
രംഗീഷ് കടവത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രളയദുരന്ത സമയത്ത് കഠിനാധ്വാനം ചെയ്ത വേങ്ങാട് കെഎസ്ഇബി യിലെ ഉദ്യോഗസ്ഥരെയും മുഴുവൻ ലൈൻമാൻമാരെയും ആദരിച്ചു. കൂത്തുപറമ്പ് നഗരസഭ ചെയർമാൻ എം.സുകുമാരൻ, മട്ടന്നൂർ നഗരസഭ വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ, മുറത്ത ഖാദിരി, കഹബ് ഖാദിരി, എൻ. കെ. മധു, പ്രദീപൻ തൈക്കണ്ടി, ആഷിക് ചെങ്ങളായി, കെ. പദ്മനാഭൻ, എ. ടി. അബ്ദുൽ അസീസ് ഹാജി, പി.വി. റൗഫ്, എന്നിവർ പ്രസംഗിച്ചു.