അതേസമയം നിർമാതാക്കളുടെ സംഘടന നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്നും അനിശ്ചിത കാലത്തേക്ക് വിലക്കി. പരാതിക്കാരിയുമായും ശ്രീനാഥ് ഭാസിയുമായും സംഘടന ചർച്ച നടത്തി.
തെറ്റ് പറ്റിയന്ന് നടൻ സമ്മതിച്ചു. ഇനിയൊരിക്കലും ഇത്തരം സമീപനം ഉണ്ടാകില്ല. ചില മാനസിക, വ്യക്തിപരമായ കാരണങ്ങൾക്കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും ശ്രീനാഥ് തുറന്ന് സമ്മതിച്ചതായും യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹി എം. രഞ്ജിത് വ്യക്തമാക്കി.
കേസിൽ യാതൊരു ഇടപെടലും നടത്തില്ല. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിൽ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും രഞ്ജിത് ആവശ്യപ്പെട്ടു.
നിലവിൽ ഡബ്ബിംഗ് നടന്നു കൊണ്ടിരിക്കുന്ന നാല് സിനിമകളും, ചിത്രീകരണം പുരോഗമിക്കുന്ന ഒരു സിനിമയും പൂർത്തിയാക്കാൻ അവസരം നൽകും.
പിന്നീട് കുറച്ചുകാലത്തേക്ക് നിർമാതാക്കൾ ശ്രീനാഥ് ഭാസിയുടെ സിനിമകൾ ചെയ്യില്ല. എന്നുവരെ മാറ്റിനിർത്തണമെന്നുള്ളത് സംഘട തീരുമാനിക്കും.
അവതാരകയോട് നടൻ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാലും മാതൃകാപരമായ നടപടിയാണ് സ്വീകരിക്കേണ്ടതെന്ന നിലപാടിലാണ് വിലക്ക് ഏർപ്പെടുത്തിയത്.
മുന്പ് പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും രേഖാമൂലം പരാതി ലഭിച്ചതിനെത്തുടർന്നാണ് ഇപ്പോഴത്തെ നടപടിയെന്നും രഞ്ജിത് പറഞ്ഞു.